ശനിയാഴ്‌ച, ജൂലൈ 16, 2011

Simple logical question

ഒരു ലഘു ചോദ്യം

ചന്തയില്‍ പോയി ഓറഞ്ച് വില്‍ക്കുകയാണ്  രണ്ടു സ്ത്രീകള്‍ .ഒരാള്‍ പത്ത്  രൂപയ്ക്ക് 3 വെച്ചും മറ്റെയാള്‍ പത്ത്  രൂപയ്ക്ക്  2 വെച്ചും വില്‍ക്കുന്നു ഒരു ദിവസം ചന്തയില്‍ നിന്നും മടങ്ങുന്പോള്‍ ഓരോരുത്തരുടെയും കൈവശം 30 ഓറഞ്ച് വീതം ഉണ്ടായിരുന്നു. അവര്‍ അത് അവരുടെ ഒരു കൂട്ടുകാരിയെ ഏല്പിച്ചിട്ട് 20 രൂപയ്ക്ക് 5 വീതം വില്‍ക്കാന്‍ പറഞ്ഞു അവരുടെ കണക്ക് പ്രകാരം 10 രൂപയ്ക്ക് 3 ഉം 10 രൂപയ്ക്ക് 2 ഉം ചേര്‍ന്നാല്‍ 20 രൂപയ്ക്ക് 5 എന്നാണ് . പക്ഷെ വില്പനയ്ക്ക് ശേഷം കണക്കു നോക്കിയപ്പോള്‍ 240 രൂപ ആകെ കിട്ടി അവര്‍ ഓരോരുത്തരായി വിറ്റിരുന്നു എങ്കില്‍ ആകെ 250 രൂപ  കിട്ടുമായിരുന്നു . പത്ത് രൂപ എവിടെ പോയി ?
     

1 അഭിപ്രായം: