ഞായറാഴ്‌ച, ജൂലൈ 17, 2011

എന്റെ പ്രൊജക്റ്റ്‌

 ബഹുമാനപ്പെട്ട അദ്ധ്യാപകരെ,ഗണിത പ്രേമികളെ 
 നിങ്ങളുടെ സഹായവും ഉപദേശവും കാംക്ഷിച്ചു കൊണ്ട്ട് 
അര്‍ജുന്‍  
എന്റെ ഗവേഷണത്തിന്റെ ഫലമായി k Dimensional ,S sided Polygonal numbers  ന്റെ n- നാംപദവും   n പദങ്ങളുടെ തുകയും  കാണുന്നതിനുള്ള സൂത്രവാക്യം ഞാന്‍ രൂപീകരിച്ചു .
അതായതു
ത്രികോണ സംഖ്യാ ശ്രേണി ,സമചതുര സംഖ്യാ ശ്രേണി ,പഞ്ചഭുജ സംഖ്യാ ശ്രേണി ,etc
ത്രികോണ സ്തൂപിക  സംഖ്യാശ്രേണി ,സമചതുരസ്തൂപിക സംഖ്യാ ശ്രേണി ,പഞ്ചഭുജസ്തൂപിക സംഖ്യാ ശ്രേണി , etc                 
4Dimensional ത്രികോണസംഖ്യാ ശ്രേണി , 4Dimensional   സമചതുര സംഖ്യാ ശ്രേണി etc
5Dimensional ത്രികോണസംഖ്യാ ശ്രേണി , 5Dimensional   സമചതുര സംഖ്യാ ശ്രേണി etc
............................................................................................................................
k Dimensional ത്രികോണസംഖ്യാ ശ്രേണി , k Dimensional   സമചതുര സംഖ്യാ ശ്രേണി etc
................................................................................................................................
K Dimensional S ഭുജസംഖ്യാ ശ്രേണി 
ഇവയുടെയെല്ലാം n- നാംപദവും   n പദങ്ങളുടെ തുകയും കാണുന്നതിനുള്ള ഒരു പൊതു സൂത്രവാക്യം ഞാന്‍ രൂപീകരിച്ചു .
ഇത്  എന്റെ പേരില്‍ ഏതെങ്കിലും ഗണിത ജേര്‍ണലില്‍  പ്രസിദ്ധീകരിയ്ക്കുവാനും പേറ്റന്റ് എടുക്കുവാനും  സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .  ഞാന്‍ പെരിന്തല്‍മണ്ണ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു  ഇപ്പോള്‍ പി.ടി.എം ഗവണ്മെന്റ് കോളേജില്‍ പഠിക്കുന്നു .2011  ജനുവരിയില്‍ ആലുവയില്‍ വെച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്ര മേളയില്‍ single project (ഹയര്‍ സെക്കന്ററി വിഭാഗം ) വിഭാഗത്തില്‍ എനിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതു ഈ  ഗവേഷണഫലത്തിനാണ്  .     

ശനിയാഴ്‌ച, ജൂലൈ 16, 2011

Simple logical question

ഒരു ലഘു ചോദ്യം

ചന്തയില്‍ പോയി ഓറഞ്ച് വില്‍ക്കുകയാണ്  രണ്ടു സ്ത്രീകള്‍ .ഒരാള്‍ പത്ത്  രൂപയ്ക്ക് 3 വെച്ചും മറ്റെയാള്‍ പത്ത്  രൂപയ്ക്ക്  2 വെച്ചും വില്‍ക്കുന്നു ഒരു ദിവസം ചന്തയില്‍ നിന്നും മടങ്ങുന്പോള്‍ ഓരോരുത്തരുടെയും കൈവശം 30 ഓറഞ്ച് വീതം ഉണ്ടായിരുന്നു. അവര്‍ അത് അവരുടെ ഒരു കൂട്ടുകാരിയെ ഏല്പിച്ചിട്ട് 20 രൂപയ്ക്ക് 5 വീതം വില്‍ക്കാന്‍ പറഞ്ഞു അവരുടെ കണക്ക് പ്രകാരം 10 രൂപയ്ക്ക് 3 ഉം 10 രൂപയ്ക്ക് 2 ഉം ചേര്‍ന്നാല്‍ 20 രൂപയ്ക്ക് 5 എന്നാണ് . പക്ഷെ വില്പനയ്ക്ക് ശേഷം കണക്കു നോക്കിയപ്പോള്‍ 240 രൂപ ആകെ കിട്ടി അവര്‍ ഓരോരുത്തരായി വിറ്റിരുന്നു എങ്കില്‍ ആകെ 250 രൂപ  കിട്ടുമായിരുന്നു . പത്ത് രൂപ എവിടെ പോയി ?
     

One simple and humble Question

ഒരു വാച്ച്  റിപ്പയറര്‍   സെപ്തംബര്‍  ഒന്നാം  തീയതി  ഉച്ചയ്ക്ക്  12 മണിയ്ക്ക്  രണ്ടു  വാച്ചുകള്‍  കൃത്യ  സമയമാക്കി  വെച്ചു .
അതിലൊന്ന്  ഒരു ദിവസം  കൊണ്ട്  10 മിനിട്ട്  കൂടുതലും  മറ്റേത്‌  ഒരു ദിവസം  കൊണ്ട് 10 മിനിട്ട് കുറവുമാണ്     കാണിക്കുന്നതെങ്കില്‍  രണ്ടു വാച്ചുകളും  ഒരേ  സമയം  കാണിക്കുന്നതെപ്പോള്‍  ആണ്  ?
ഉത്തരം  തെളിവ്  സഹിതം  വ്യക്തമാക്കുമല്ലോ